Tag

2022 QATAR WORLD CUP

Browsing

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു.

സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ആവശ്യമുയർന്നത്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആതിഥേയത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് നടന്ന മനുഷ്യാവകാശ കോണ്‍ഗ്രസിലാണ് വിമര്‍ശനമുയര്‍ന്നത്. ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ പ്രതിനിധിയായ ഡാരിയോ മിന്‍ഡന്‍ ആണ് വിമര്‍ശനമുന്നയിച്ചത്.

ബ്യൂണസ് ഐറിസ്: ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി അർജന്‍റീന പുതിയ എവേ ജേഴ്സി പുറത്തിറക്കി. ലിംഗസമത്വത്തിന്‍റെ സന്ദേശമാണ് ജേഴ്സിയിൽ ഉള്ളത്.

രാജ്യത്തിന്‍റെ ദേശീയ പതാകയിൽ സൂര്യരശ്മികൾ പതിച്ചത് പോലെയുള്ള പർപ്പിൾ നിറത്തിലുള്ള ജേഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്. എവേ മത്സരങ്ങളിൽ അർജന്‍റീന ഈ ജേഴ്സി ഉപയോഗിക്കും.

മെസി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. അഡിഡാസാണ് ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവുമെല്ലാം ജേഴ്സി നൽകുന്ന സന്ദേശങ്ങളാണെന്ന് അഡിഡാസ് പറഞ്ഞു. ജഴ്സി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.

ഖത്തര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോർഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി 2.4 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു.

അവയിൽ ഭൂരിഭാഗവും ജൂലൈ 5 നും 16 നും ഇടയിൽ വിറ്റഴിച്ചതാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റിന് ഡിമാൻഡ് കൂടുതലാണ്. കാമറൂൺ-ബ്രസീൽ, സെർബിയ-ബ്രസീൽ, പോർച്ചുഗൽ-യുറുഗ്വായ്, ജർമ്മനി-കോസ്റ്റാറിക്ക, ഓസ്ട്രിയ-ഡെൻമാർക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.

ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, യുഎഇ, ഇംഗ്ലണ്ട്, അർജന്‍റീന, ബ്രസീൽ, വെയിൽസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

സൂറിച്ച്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ 20നാണ് ലോകകപ്പ് നടക്കുക. 21ന് ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ആതിഥേയരായ ഖത്തറിന് ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ അനുവദിക്കുന്നതിനായാണ് മത്സരത്തിന്‍റെ ഷെഡ്യൂളിൽ മാറ്റം വരുത്തിയത്.

നേരത്തെ തീരുമാനിച്ചത് പ്രകാരം ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്സ്-സെനഗല്‍ പോരാട്ടമായിരുന്നു ഉദ്ഘാടന മത്സരമായി നടക്കേണ്ടത്. എന്നാൽ പുതുക്കിയ തീയതി അനുസരിച്ച്, ഈ മത്സരത്തിന് പകരം, ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിൽ മാറ്റമില്ല. നേരത്തെ തീരുമാനിച്ചതുപോലെ ഡിസംബർ 18നാണ് ഫൈനൽ നടക്കുക.

സൂറിച്ച്: 2022ലെ ഫുട്ബോൾ ലോകകപ്പ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കായിക മേളയാണ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്. എന്നാൽ 21ന് മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഷെഡ്യൂൾ ചെയ്ത തീയതിക്ക് ഒരു ദിവസം മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ആസൂത്രണം ചെയ്തതുപോലെ ഗ്രൂപ്പ് എയിൽ നെതർലൻഡ്സും സെനഗലും തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ മത്സരത്തിന് പകരം, ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും. ഈ മത്സരം നവംബര്‍ 20ന് ആരംഭിക്കും. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിൽ മാറ്റമില്ല. നേരത്തെ തീരുമാനിച്ചതുപോലെ ഡിസംബർ 18നാണ് ഫൈനൽ നടക്കുക.

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ തായ്‌വാനിലെ ആരാധകരെ ചൈനീസ് ആരാധകരായി പട്ടികപ്പെടുത്താനുള്ള ലോകകപ്പ് സംഘാടകരുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍ തള്ളി.

തായ്‌വാന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഖത്തറിന്റെ തീരുമാനമെന്ന് തായ്‌വാന്‍ പ്രസ്താവനയിൽ പറഞ്ഞു.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും (0-0) സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 5-4നു വിജയിച്ചു.

എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മാറ്റ് റയാനു പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ഹീറോയായി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയ്ക്കായി മാർട്ടിൻ ബോയൽ ആദ്യ കിക്ക് നഷ്ടപ്പെടുത്തി. എന്നാൽ, പെറുവിന്റെ മൂന്നാം കിക്ക് ലൂയിസ് അഡ്വിന്‍കുലയ്ക്കും നഷ്ടമായതോടെ ഓസീസിന് ആശ്വാസമായി. അഞ്ച് കിക്കുകൾ പിന്നിടുമ്പോൾ സ്കോർ 4-4 എന്ന നിലയിലായിരുന്നു. പെറുവിന്റെ അലക്സ് വലേരയുടെ കിക്ക് തടഞ്ഞ് ആൻഡ്രൂ റെഡ്മെയ്ൻ ഓസ്ട്രേലിയയ്ക്കായി ആറാം ഗോളും നേടി.

നവംബർ 22ന് ഗ്രൂപ്പ് ഡിയിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെയാണ് ഓസ്ട്രേലിയ നേരിടുക. ടുണീഷ്യയും, ഡെൻമാർക്കുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.