Tag

15 runs

Browsing

ദുബായ്: ഏഷ്യാ കപ്പ് ടി20യിൽ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ വിജയത്തിന് പിന്നിൽ ഹാർദിക് പാണ്ഡ്യയായിരുന്നു. രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഒരു സിക്സർ പറത്തിയാണ് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

അവസാന ഓവറിൽ ഏഴല്ല 15 റൺസാണ് വേണ്ടിയിരുന്നതെങ്കിലും, അത് നേടാൻ താൻ തയ്യാറായിരുന്നുവെന്ന് ഹാർദിക് പറഞ്ഞു. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് 17 പന്തിൽ നിന്ന് 33 റൺസെടുത്താണ് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത്. 

“നിങ്ങൾ ഇതുപോലെ ഒരു സ്കോർ പിന്തുടരുമ്പോൾ, നിങ്ങൾ ഓരോ ഓവറും ആസൂത്രണം ചെയ്യുകയും കളിക്കുകയും ചെയ്യണം. മറുവശത്ത് യുവ ബൗളർമാരും ഇടംകൈയൻ സ്പിന്നർമാരും പന്തെറിയാൻ നിൽക്കുകയാണെന്ന് ഞാൻ കണക്കുകൂട്ടിയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.