Friday, January 17, 2025
LATEST NEWSSPORTS

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുത്തൻ ജേഴ്‌സി ; ടീസര്‍ പുറത്ത്

മുംബൈ: 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. എംപിഎൽ ആണ് പുതിയ ജേഴ്സി തയ്യാറാക്കുന്നത്. ജേഴ്സിയുമായി ബന്ധപ്പെട്ട ടീസർ വീഡിയോ എംപിഎൽ സ്പോർട്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരാണ് ടീസറിലുള്ളത്.

ജേഴ്സിയുടെ നിറം ടീസറിൽ വ്യക്തമാക്കിയിട്ടില്ല. ഇളം നീല നിറത്തിലുള്ള ജേഴ്സിയായിരിക്കും ലോകകപ്പിൽ ഉണ്ടാവുകയെന്നാണ് ആരാധകർ പറയുന്നത്. ടീസറിൽ രോഹിതും സംഘവും ജേഴ്സിക്ക് മുകളിൽ ട്രാക്ക് സ്യൂട്ട് ധരിച്ചിരിക്കുന്നത് കാണാം. എം.പി.എൽ ഇന്ത്യക്കായി ഒരുക്കുന്ന മൂന്നാമത്തെ ജേഴ്സിയാണിത്.

നിലവിൽ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് ഇന്ത്യൻ ടീം അണിയുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ജേഴ്‌സി ആദ്യമായി പുറത്തിറക്കിയത്. എന്നാൽ ടൂർണമെന്‍റിൽ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.