Thursday, July 10, 2025
HEALTHLATEST NEWS

രാജ്യത്ത് പന്നിപ്പനി വർധിക്കുന്നു ; കൊവിഡ് പോലെ വ്യാപനം ഉണ്ടാകില്ലെന്ന്‌ ഐ.സി.എം.ആർ

ന്യൂഡൽഹി: രാജ്യത്ത് പന്നിപ്പനി (എച്ച് 1 എൻ 1) കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 69,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. എന്നാൽ കൊവിഡ് പോലെ വൈറസിന് ഉയർന്ന വ്യാപനശേഷി ഇല്ലാത്തതിനാൽ രോഗവ്യാപനം അധികകാലം നിലനിൽക്കില്ലെന്ന് ഐസിഎംആർ അറിയിച്ചു.

അതേസമയം മങ്കിപോക്സ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അടിയന്തരമായി വാക്സിൻ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. പത്ത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.