Saturday, February 22, 2025
LATEST NEWSPOSITIVE STORIES

45 ദിവസവും 12 സംസ്ഥാനങ്ങളും നീണ്ട സ്വച്ഛ് ഭാരത് പ്രചാരകന്‍ ഗോവിന്ദനുണ്ണിയുടെ യാത്ര

നാൽപ്പത്തിയഞ്ച് ദിവസം, 12 സംസ്ഥാനങ്ങൾ, 88 ചെറിയ പട്ടണങ്ങൾ, വ്യത്യസ്ത കാലാവസ്ഥകൾ. കന്യാകുമാരി മുതൽ ജമ്മു കശ്മീരിലെ മഞ്ഞുമൂടിയ വൈഷ്ണോ ദേവി ക്ഷേത്രം വരെ 5,364 കിലോമീറ്റർ ദൈർഘ്യമുള്ള അനുഭവം. സ്വച്ഛ് ഭാരത് പ്രചാരകന്‍ പാലക്കാട് പുത്തൂര്‍ തറയ്ക്കല്‍ ടി. ഗോവിന്ദനുണ്ണിയെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഗുരുവിന് ഇതെല്ലാം ഓര്‍ത്തെടുക്കാനുള്ള സമയമാണ്. സ്വച്ഛ് ഭാരത് എന്ന ആശയം ഗ്രാമങ്ങളിലേക്ക് എത്തിക്കാനാണ് യാത്രയുടെ രണ്ടാം ഘട്ടം നടത്തിയത്.

2017 ഡിസംബര്‍ ഒന്നുമുതല്‍ 28 വരെ പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ആശയവുമായി നടത്തിയ യാത്രയാണ് തുടര്‍യാത്രയ്ക്ക് കരുത്തുനല്‍കിയത്.