Sunday, December 22, 2024
LATEST NEWSTECHNOLOGY

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഓഗസ്റ്റിൽ 8.3 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തെ മൊത്തം വിൽപ്പന 79,559 യൂണിറ്റ് ആയി റിപ്പോർട്ട് ചെയ്തു. ഇത് 2021 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 8.3%ന്റെ വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. കമ്പനി ആഭ്യന്തര വിപണിയിൽ 64,654 യൂണിറ്റുകൾ വിൽക്കുകയും 14,905 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. അടുത്തിടെ അവതരിപ്പിച്ച കറ്റാന മോട്ടോർസൈക്കിളിന്‍റെ വിൽപ്പനയിലെ വർദ്ധനവും ബൈക്കിംഗ് പ്രേമികളുടെ എണ്ണത്തിലെ വർദ്ധനവുമാണ് വിൽപ്പനയിലെ വർദ്ധനവിന് കാരണമെന്ന് കമ്പനി പറയുന്നു.