Tuesday, December 3, 2024
LATEST NEWSSPORTS

പ്രഞ്ജാനന്ദയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചറാക്കി സുരേഷ് ഗോപി

‘ഇന്ത്യയുടെ ഭാവി മുകുളം’ എന്ന ക്യാപ്ഷനോടെ ചെസ്സ് ചാമ്പ്യൻ പ്രഞ്ജനന്ദയുടെ ചിത്രം സുരേഷ് ഗോപി തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി. ലോക ഒന്നാം നമ്പർ ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഗ്രാൻഡ് മാസ്റ്റർ പ്രഞ്ജനന്ദയ്ക്ക് ആദരവർപ്പിച്ചാണ് സുരേഷ് ഗോപി തന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയത്.

എഫ്ടികെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്‍റിലാണ് പ്രഞ്ജനന്ദ അവസാനമായി കാൾസനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച വിജയം നേടിയിട്ടും ഒരു വിഭാഗം പ്രഞ്ജനന്ദയെ അഭിനന്ദിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി തന്‍റെ പ്രൊഫൈൽ ചിത്രം പ്രഞ്ജനന്ദയുടേതാക്കി മാറ്റിയത്.

ഇതിനിടെ പരിശീലകനൊപ്പമുള്ള പ്രഞ്ജനന്ദയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാഗ്നസ് കാൾസൺ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ പരിശീലകനൊപ്പം നിന്ന് കാണുന്ന പ്രഞ്ജനന്ദയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.