Saturday, January 18, 2025
LATEST NEWSPOSITIVE STORIES

പ്രമേഹ ബാധിതയായ നന്ദയുടെ ജീവൻ രക്ഷിക്കാൻ സുരേഷ് ഗോപി

വയനാട്ടിൽ ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് നൽകുമെന്ന വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി. ബിജെപി നേതാവ് സന്ദീപ് ജി വാര്യരാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ‘ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയുടെ റിവ്യൂ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. നന്ദനയും കുടുംബവും ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തെത്തും. ഡോ. ജ്യോതിദേവ് കേശവദേവിന്റെ മേല്‍നോട്ടത്തില്‍ ജീവന്‍രക്ഷാ ഉപകരണം ഘടിപ്പിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി. ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും. വയനാട് സന്ദർശനത്തിനിടെ നന്ദനയുടെ ബുദ്ധിമുട്ട് മനസിലാക്കിയ സുരേഷ് ഗോപി നന്ദനയുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.