Wednesday, January 8, 2025
LATEST NEWSTECHNOLOGY

ബുക്കിംഗില്‍ സൂപ്പര്‍സ്റ്റാര്‍; പുത്തന്‍ സ്കോര്‍പിയോ വൻ ഹിറ്റ്

മഹീന്ദ്ര സ്കോർപിയോ എൻഎസ്യുവിയുടെ ഡെലിവറി രാജ്യത്തുടനീളം മഹീന്ദ്ര ആരംഭിച്ചു. 2022 ജൂണിലാണ് മഹീന്ദ്ര സ്കോർപിയോ എൻ വില പ്രഖ്യാപിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ 25,000 യൂണിറ്റുകളും എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സ്കോർപിയോ എൻ മോഡൽ ലൈനപ്പ് അഞ്ച് വേരിയന്‍റുകളിൽ (ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എൽ) വരുന്നു. റേഞ്ച് ടോപ്പിംഗ് ഇസഡ് 8 എൽ വേരിയന്‍റ് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യും.

നിലവിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് എസ്യുവിക്ക് ലഭിച്ചിരിക്കുന്നത്. വേരിയന്‍റിനെ ആശ്രയിച്ച് അതിന്‍റെ കാത്തിരിപ്പ് കാലയളവ് രണ്ട് വർഷം കവിയുമെന്നാണ് റിപ്പോർട്ട്.

പുതിയ സ്‌കോര്‍പ്പിയോ എൻ പെട്രോൾ മാനുവൽ വേരിയന്റുകളുടെ വില 11.99 ലക്ഷം രൂപയിൽ തുടങ്ങി 19.10 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസൽ മാനുവൽ വേരിയന്റുകൾ 12.49 ലക്ഷം മുതൽ 19.69 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്.