Sunday, December 22, 2024
LATEST NEWSSPORTS

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു. സമ്മാനദാനത്തിനിടെ ബെംഗളൂരു താരം ശിവശക്തി നാരായണനെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനായാണ് ഫുട്ബോൾ താരങ്ങളെ അതിഥികൾ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.