Wednesday, January 22, 2025
LATEST NEWSSPORTS

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം.
ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച് ബ്രോഡ് അമ്പയറോട് പരാതിപ്പെടാൻ പോയതായിരുന്നു.

ക്രീസിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട ശേഷമാണ് ബ്രോഡ് പരാതിയുമായി കെറ്റിൽബറോയെ സമീപിച്ചത്. എന്നിരുന്നാലും, ബ്രോഡിനോട് അമ്പയറുടെ പ്രതികരണം വായടച്ച് ബാറ്റിംഗ് തുടരുക എന്നതായിരുന്നു.

“അമ്പയറിങ് ഞങ്ങള്‍ ചെയ്‌തോളാം. നിങ്ങള്‍ പോയി ബാറ്റ് ചെയ്യൂ. അല്ലെങ്കില്‍ നിങ്ങള്‍ വീണ്ടും കുഴപ്പത്തിലാകും. വായടക്കി ബാറ്റിങ് തുടരുക” – കെറ്റിൽബറോ ബ്രോഡിനോട് പറഞ്ഞ വാക്കുകൾ സ്റ്റംപ് മൈക്കിലൂടെ പകർത്തി.