കൂപ്പുകുത്തി ഓഹരി വിപണി; പ്രധാന സൂചികകൾ ഇടിഞ്ഞു
മുംബൈ: ആഗോള വിപണിയിലെ മാന്ദ്യം തുടരുന്നു. ആഭ്യന്തര വിപണി നഷ്ടത്തിൽ നിന്ന് ഉയർന്നില്ല. പ്രധാന സൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 953.70 പോയിന്‍റ് അഥവാ 1.64 ശതമാനം താഴ്ന്ന് 57,145.22 ലും നിഫ്റ്റി 311 പോയിന്‍റ് അഥവാ 1.79 ശതമാനം ഇടിഞ്ഞ് 17,016.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
630 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 2860 ഓഹരികൾ ഇടിഞ്ഞു. 120 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഐ.ടി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ടെക് എം എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.