സ്റ്റാര്‍ലിങ്കിന് ചൈനയിൽ വിലക്കേർപ്പെടുത്തിയെന്ന് ഇലോണ്‍ മസ്‌ക്
ചൈനയുടെ രാജ്യാര്‍ത്തിക്കുള്ളില്‍ സ്റ്റാർ ലിങ്ക് വിൽക്കരുതെന്ന് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടവർ തന്നോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.
യുക്രൈനില്‍ സ്റ്റാർലിങ്ക് സേവനം ആരംഭിച്ചതിനെ ചൈന അംഗീകരിച്ചിരുന്നില്ല. സ്റ്റാർലിങ്ക് ചൈനയിൽ വിൽക്കില്ലെന്ന് ചൈന ഉറപ്പാക്കിയിട്ടുണ്ടെന്ന് മസ്ക് പറഞ്ഞു.
എന്നാൽ ചൈനയുടെ അഭ്യർത്ഥന മസ്ക് അംഗീകരിച്ചോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സ്റ്റാർലിങ്കിന്‍റെ സേവന മാപ്പ് അനുസരിച്ച്, ചൈനയിൽ സ്റ്റാർലിങ്ക് വിന്യസിക്കാൻ കമ്പനിക്ക് പദ്ധതികളൊന്നുമില്ല. ചൈനയുടെ അയൽ രാജ്യങ്ങളായ തായ്‌വാൻ, മംഗോളിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ സേവനം എപ്പോൾ ആരംഭിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.