Thursday, November 21, 2024
LATEST NEWSTECHNOLOGY

സ്റ്റാര്‍ലിങ്കും ടി-മൊബൈലും കൈകോര്‍ക്കുന്നു; ഇനി മൊബൈൽ ടവർ വേണ്ട

എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കും യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈലും കൈകോർക്കുന്നു. യുഎസിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഉപഗ്രഹ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കാൻ കമ്പനികൾ പദ്ധതിയിടുന്നു. വ്യാഴാഴ്ചയാണ് ഇരു കമ്പനികളും ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇതോടെ ടവറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഫോണുകൾക്ക് കണക്ടിവിറ്റി ലഭിക്കും. “അടിയന്തര സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ സംവിധാനം വളരെ ഉപയോഗപ്രദമാകും,” മസ്ക് വ്യാഴാഴ്ച ഇരു കമ്പനികളും തമ്മിലുള്ള ഒരു പരിപാടിയിൽ പറഞ്ഞു. ടി-മൊബൈൽ സിഇഒ മൈക്ക് സീവർട്ടും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ടി-മൊബൈലിന്‍റെ മിഡ്ബാൻഡ് സ്പെക്ട്രം ഉപയോഗിച്ച് സ്റ്റാർലിങ്ക് പുതിയ നെറ്റ്‌വർക്ക് ആരംഭിക്കും. ടി മൊബൈലിന്‍റെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ഉപയോഗിക്കാൻ കഴിയും. ഈ വർഷം അവസാനത്തോടെ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.