Wednesday, January 22, 2025
LATEST NEWS

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും. ജാമ്യ പാക്കേജിന് വേണ്ടിയാണ് ശ്രീലങ്കയുടെ നീക്കം. ശ്രീലങ്കൻ പാർലമെന്റിന് മുന്നിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.