Wednesday, April 16, 2025
LATEST NEWSSPORTS

ശ്രീശങ്കറിന്റെ ഫൗൾ: ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം.ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാമത്തെ ജംപിൽ, ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്ക് കാൽപാദം നീങ്ങിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിധി.

ഇതിനെതിരെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പരാതി നൽകിയത്. മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഘാടകർ ഇന്ത്യയുടെ പരാതി തള്ളിയത്. ടേക്ക് ഓഫ് ബോർഡിൽ സ്പർശിച്ചപ്പോൾ ഫൗൾ ചെയ്തില്ലെങ്കിലും ചാടാൻ ശ്രമിക്കുന്നതിനിടെ ശ്രീശങ്കറിന്‍റെ കാൽ ഒരു മില്ലിമീറ്റർ പുറത്തേക്ക് നീങ്ങിയതായി പരിശോധനയിൽ വ്യക്തമായി.