Saturday, December 21, 2024
GULFLATEST NEWS

ലോകകപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഖത്തർ ലോകകപ്പ് സുരക്ഷാ സേനയുടെ അംഗീകൃത യൂണിഫോം പ്രകാശനം ചെയ്തു.

ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന യന്ത്രപ്രവര്‍ത്തനം, വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവയുടെ ഉദ്ഘാടനത്തിന് പുറമെ, ചാമ്പ്യൻഷിപ്പ് സുരക്ഷാ സേനയുടെ യൂണിഫോമുകൾ, സ്ഥലങ്ങൾ, സംരക്ഷണ ദൗത്യങ്ങൾ, ഓരോ യൂണിറ്റിന്റെയും സുരക്ഷാ ചുമതലകൾ എന്നിവയെക്കുറിച്ചും ചടങ്ങിൽ വിവരിച്ചു.