Friday, November 15, 2024
LATEST NEWSSPORTS

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയാണ് ദക്ഷിണാഫ്രിക്ക കളിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മത്സരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്നലെ രാവിലെ അബുദാബി വഴിയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. യാത്രാക്ലേശം കാരണം ടീം ഇന്നലത്തെ പരിശീലനം ഉപേക്ഷിച്ചിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കൻ ടീം ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവന്ദറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരും പിന്നീട് ചിത്രം തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കിട്ടു. ഇരുവരും നവരാത്രി ആശംസകളും നേർന്നിട്ടുണ്ട്. കേശവ് ഇന്ത്യൻ വംശജനാണ്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ് താരത്തിന്‍റെ കുടുംബം.

ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനം ആരംഭിച്ചു. ബുധനാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മൂന്ന് വർഷത്തിന് ശേഷമാണ് ഗ്രീൻഫീൽഡ് വീണ്ടും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിന് ശേഷം ഇന്ത്യൻ ടീം ഇന്ന് തിരുവനന്തപുരത്ത് എത്തി. രോഹിത് ശർമ നയിക്കുന്ന ടീം ഹൈദരാബാദിൽ നിന്നാണ് വരുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.