Sunday, December 22, 2024
LATEST NEWSSPORTS

ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ ടെംബ ബവുമ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം റസി വാൻഡർ ഡസ്സൻ ടീമിൽ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. ഡസ്സൻ പുറത്തായതോടെ യുവ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ് ടീമിൽ ഇടം പിടിച്ചു.

ടെംബ ബവുമ, ക്വിന്‍റൺ ഡി കോക്ക്, ഹെന്‍റിച്ച് ക്ലാസെൻ, റീസ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആന്‍റിച്ച് നോർജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റില്ലി റോസൗ, തബ്രൈസ് ഷംസി, ട്രിസ്റ്റാൻ സ്റ്റബ്സ് എന്നിവർ അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ ടീം.