Sunday, December 22, 2024
LATEST NEWSTECHNOLOGY

സോണി ഏറ്റവും പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

സോണി തങ്ങളുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി ഗെയിമിംഗിന് ഏറ്റവും അനുയോജ്യമായ ടെലിവിഷനുകളിൽ ഒന്നാണ്. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ഡിസ്പ്ലേയുടെ സവിശേഷതകളിലേക്ക് വരുമ്പോൾ, ഈ ടെലിവിഷനുകൾ ഒരു സ്‌ക്രീനിൽ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 65 ഇഞ്ച് എക്സ്ആർ ഒഎൽഇഡി ഡിസ്പ്ലേയിൽ പുറത്തിറങ്ങിയിരുന്നു. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി ടെലിവിഷനുകൾ 4 കെ ആക്ഷൻ ടെക്നോളജിയിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് സവിശേഷതകൾ നോക്കുകയാണെങ്കിൽ, ഈ ടെലിവിഷനുകളിൽ എച്ച് ഡി എം ഐ 2.1 പോർട്ടുകൾ, 4കെ 120 എഫ് പി എസ്, വേരിയബിൾ റിഫ്രഷ് റേറ്റ് (വിആർആർ), ഓട്ടോ ലോ ലേറ്റൻസി മോഡ്, ഓട്ടോ ഗെയിം മോഡ് അടക്കമുള്ള സംവിധാനങ്ങൾ നൽകിയിരിക്കുന്നു. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ഐ മാക്സ് എന്നിവയുൾപ്പെടെയുള്ള സപ്പോർട്ടുമുണ്ട്.