Wednesday, January 22, 2025
GULFLATEST NEWS

അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും; ട്രാൻസ്പോർട്ട് അതോറിറ്റി

അബുദാബി: ഈ വാരാന്ത്യത്തിൽ അബുദാബി നഗരത്തിലെ റോഡുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. ഇതനുസരിച്ച് അൽ മക്ത പാലത്തിന്‍റെ പണികൾക്കായി അബുദാബി ദിശയിലുള്ള രണ്ട് വലത് പാതകളും അൽ ഐൻ ദിശയിൽ ഇടത് വശത്തുള്ള രണ്ട് പാതകളും സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രി 11 മുതൽ സെപ്റ്റംബർ 5 തിങ്കളാഴ്ച രാവിലെ 5 വരെ അടച്ചിടും.

അബുദാബി-അൽ ഐൻ റോഡിൽ (ഇ22) ബനിയാസ് വെസ്റ്റിനും അൽ ഗാനദീർ സ്ട്രീറ്റിനും സമീപം അൽ ഐനിലേക്കുള്ള വലതുവശത്തെ പാത വെള്ളിയാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ അടച്ചിടും.