Tuesday, January 21, 2025
GULFLATEST NEWS

മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നു; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിൽ വഴി യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മുംബൈയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനം മസ്കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലെത്തിക്കും.