Friday, December 27, 2024
LATEST NEWSTECHNOLOGY

ചെറു ഇലക്ട്രിക് കാറുമായി എംജി

ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വൂളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. 

ഇന്തോനേഷ്യയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി പറയുന്നു. എംജിയിൽ നിന്ന് ലഭിച്ച അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ച്, എയർകോണും ബാറ്ററി തെർമൽ മാനേജ്മെൻറ് സംവിധാനവും ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റും.