Friday, November 22, 2024
LATEST NEWS

ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് ഒരുങ്ങുന്നു; ബുക്കിംഗ് ജൂലൈയിൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ആകാശം തൊടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ പറഞ്ഞു.

കോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെയും, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവരുടെയും പിന്തുണയോടെയുള്ള ഈ എയർലൈൻ ജൂലൈയിൽ പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഓഗസ്റ്റിന്റെ ആദ്യപകുതിയിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് വിമാനക്കമ്പനിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് എയർലൈൻ ഇതിനകം ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 19 എണ്ണം 189 സീറ്റർ മാക്സ്-8 ഉം 53 എണ്ണം ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 മാക്സ്-8-200 ഉം ആയിരിക്കും. വിമാനത്തിൽ അധിക ലെഗ് സ്പേസ് ഉള്ള സീറ്റുകൾ ഉണ്ടായിരിക്കും. ജൂലൈയിൽ തന്നെ, ഫ്ലൈറ്റിലെ ഭക്ഷണ മെനു എന്താണെന്ന് അറിയിക്കും.