Saturday, January 18, 2025
LATEST NEWSSPORTS

സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും

സിങ്കപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവും. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ വിയറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെനെയാണ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം സീഡായ സിന്ധു കീഴടക്കിയത്. സ്‌കോര്‍: 19-21, 21-19, 21-18. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സിന്ധു വിജയം നേടുകയായിരുന്നു. ഗംഭീര പ്രകടനമാണ് ലോകറാങ്കിങ്ങില്‍ 59-ാം സ്ഥാനത്തുള്ള തുയ് ലിന്‍ പുറത്തെടുത്തത്. മുന്‍ലോകചാമ്പ്യനായ സിന്ധുവിനെതിരേ മികച്ച പ്രതിരോധം അഴിച്ച് വിടാൻ വിയറ്റ്‌നാം താരത്തിന് സാധിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുവാണ് സിന്ധുവിന്റെ എതിരാളി.