Tuesday, December 24, 2024
LATEST NEWSSPORTS

സിങ്കപ്പുര്‍ ഗ്രാന്‍പ്രീ; വെസ്റ്റപ്പന്‍ ഇന്നിറങ്ങുന്നു, ജയിച്ചാല്‍ ലോകകിരീടം

സിങ്കപ്പുര്‍ സിറ്റി: ഫോർമുല വൺ റേസിൽ സിംഗപ്പൂർ ഗ്രാൻഡ് ഗ്രാന്‍പ്രീക്ക് ഇറങ്ങുമ്പോൾ റെഡ് ബുള്ളിന്‍റെ മാക്സ് വെസ്റ്റപ്പനെ കാത്തിരിക്കുന്നത് രണ്ടാം ലോക കിരീടം. കാര്യങ്ങൾ നന്നായി നടക്കുകയാണെങ്കിൽ, അഞ്ച് റേസുകൾ ശേഷിക്കെ ഡച്ച് ഡ്രൈവർക്ക് തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം നേടാൻ കഴിയും.

എതിരാളികളായ ചാള്‍സ് ലെക്ലര്‍ക്കും സെര്‍ജിയോ പെരസും ആദ്യ സ്ഥാനങ്ങളില്‍ എത്താതിരിക്കുകയും ചെയ്താല്‍ വെസ്റ്റപ്പന് കിരീടം നേടാനാകും. വെസ്റ്റപ്പന് ഇപ്പോൾ 335 പോയിന്‍റാണുള്ളത്. 219 പോയിന്‍റുമായി ഫെരാരിയുടെ ലെക്ലര്‍ക്ക് രണ്ടാം സ്ഥാനത്തും 210 പോയിന്‍റുമായി റെഡ് ബുള്ളിന്‍റെ സെർജിയോ പെരെസ് മൂന്നാമതുമാണ്.

ഏറ്റവും വേഗതയേറിയ ലാപ്പ് നേടി വെസ്റ്റപ്പൻ വിജയിക്കുകയും ലെക്ലെർക്ക് എട്ടോ അതിൽ താഴെയോ ഫിനിഷ് ചെയ്യുകയും പെരെസ് നാലാമതോ അതിൽ താഴെയോ ഫിനിഷ് ചെയ്യുകയും ചെയ്താൽ ഡച്ച് ഡ്രൈവർ ലോകകിരീടം നേടും. വേഗമേറിയ ലാപ്പില്ലാതെ വെസ്റ്റാപ്പൻ ഒന്നാമതാണെങ്കിൽ ലെക്ലെർക്ക് ഒമ്പതാം സ്ഥാനത്തും പെരെസ് നാലാമതും ഫിനിഷ് ചെയ്യേണ്ടിവരും. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് പരമാവധി സ്കോർ 138 പോയിന്‍റാണ്.