Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

ആദ്യ എക്സൈസ് മെഡൽ നേടി സിന്ധു പട്ടേരി

മലപ്പുറം: പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസറായ സിന്ധു പട്ടേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ആദ്യ എക്സൈസ് മെഡൽ നേടി. ബി.എഡ് ബിരുദധാരിയായ സിന്ധു മലപ്പുറം
മൂന്നിയൂർ സ്വദേശിനിയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് സിന്ധുവിന് പുരസ്കാരം ലഭിച്ചത്.

2015 മുതലാണ് വനിതാ ഉദ്യോഗസ്ഥർ എക്സൈസ് വകുപ്പിലെത്തുന്നത്. ആദ്യ ബാച്ചിലെ അംഗമാണ് സിന്ധു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശികളായ പി.വി.ശിവദാസന്‍റെയും ബേബിയുടെയും മകളാണ്. ഭർത്താവ് രവീന്ദ്രൻ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഗുമസ്തനാണ്. ഹൃദ്യ, ഹിദ എന്നിവരാണ് മക്കൾ .