Friday, January 23, 2026
LATEST NEWSSPORTS

ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലി; തുടർന്ന് മരണം

സാൽവദോർ : മത്സരത്തിനിടെ ചുവപ്പ് കാർഡ് കാണിച്ച റഫറിയെകളിക്കാരും ആരാധകരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് അദ്ദേഹം കൊലപ്പെട്ടു. എൽ സാൽവഡോറിലാണ് സംഭവം. 63 കാരനായ ഹോസെ അർണാൾഡോ അനയയാണ് കൊല്ലപ്പെട്ടത്.

സാൻ സാൽവഡോറിലെ മിറാമോണ്ട് ടോലൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശിക മത്സരം നിയന്ത്രിക്കുന്നതിനിടെ റഫറിയെ ആരാധകരും കളിക്കാരും ചേർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ അർണാൾഡോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.