Tuesday, December 3, 2024
LATEST NEWSSPORTS

ദേശീയ ഗെയിംസിൽ ശരത് കമല്‍, മൗമ, ബത്ര എന്നിവർ മൂന്നാം റൗണ്ടില്‍

സൂറത്ത്: ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തിൽ ഇരുവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

ആദ്യ റൗണ്ടിൽ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ ഗർലപതി പ്രണിതയെ പരാജയപ്പെടുത്തി. സ്കോർ: 4-0. ആദ്യ മത്സരത്തിൽ മൗമ ദാസിനും ബൈ ലഭിച്ചു. രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ വരുണി ജയ്സ്വാളിനെയാണ് പരാജയപ്പെടുത്തിത്. സ്കോർ: 4-1.

പുരുഷ സിംഗിൾസിൽ അജന്ത ശരത് കമൽ, സത്യൻ ജ്ഞാനശേഖരൻ, മാനവ് താക്കർ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച തമിഴ്നാടിന്റെ ശരത് കമല്‍ രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രയുടെ രവീന്ദ്ര താരാനാഥ് കൊടിയനെയും (4-0) സത്തിയന്‍ ജ്ഞാനശേഖരനും ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ ഹരിയാണയുടെ വെസ്ലി ഡോ റൊസേരിയോയെയാണ് സത്യന്‍ പരാജയപ്പെടുത്തിയത് (4-0). ആദ്യ റൗണ്ടിൽ ബൈ നേടിയ ഗുജറാത്തിന്‍റെ മാനവ് താക്കര്‍ രണ്ടാം റൗണ്ടിൽ യുപിയുടെ ശരദ് മിശ്രയെ പരാജയപ്പെടുത്തി. സ്കോർ: (4-1).