Saturday, February 22, 2025
LATEST NEWSPOSITIVE STORIES

ഭര്‍ത്താവിനായി ലഭിച്ച സഹായധനം ചികിത്സാസഹായമായി നല്‍കി ഷൈമ

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച ഭർത്താവ് ശിഹാബിന് ലഭിച്ച സഹായധനം മറ്റ് രോഗികളുടെ ചികിത്സയ്ക്കായി നൽകി ഒരു സ്നേഹമാതൃക.

ആലപ്പുഴ അവലൂക്കുന്ന് വാർഡ് സ്വദേശി ഷൈമ ശിഹാബാണ് കാരുണ്യം പകരുന്നത്. ഏപ്രിലിൽ ഹരിപ്പാട് ആശുപത്രിയിൽ നിന്ന് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശിഹാബിന് അപകടമുണ്ടായത്. നാട്ടുകാരുടെ കൂട്ടായ്മ ചികിത്സയ്ക്കായി പണം സ്വരൂപിച്ചെങ്കിലും ശിഹാബ് മരിച്ചു.

ഭർത്താവിനായി ലഭിച്ച ഈ പണം ആലപ്പുഴയിലെ മറ്റ് രോഗികൾക്ക് നൽകാനാണ് ഷൈമയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ആലപ്പുഴ വട്ടയാൽ സ്വദേശി ഹാരിസിന്‍റെ ചികിത്സയ്ക്കായി കമ്മിറ്റി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍റെ സാന്നിധ്യത്തിൽ ആറുലക്ഷം രൂപ കൈമാറി.