Monday, April 14, 2025
LATEST NEWSSPORTS

കേരളത്തിലെ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും

മലപ്പുറം : മലബാർ ഫുട്ബോളിന്‍റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിനായിരിക്കും സീസൺ ആരംഭിക്കുക. ഈ സീസണിലെ ആദ്യ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന തീയതി നവംബർ 1 ആയിരിക്കും. 2023 മെയ് 30 വരെയാണ് സീസൺ. വരാനിരിക്കുന്ന സീസൺ പതിവുപോലെ ധാരാളം ടൂർണമെന്‍റുകൾ നടക്കുന്ന ഒരു സീസണാക്കി മാറ്റാനാണ് എസ്എഫ്എ പദ്ധതിയിടുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ കഴിഞ്ഞ സീസണിൽ വിരലിലെണ്ണാവുന്ന ടൂർണമെന്‍റുകൾ മാത്രമാണ് നടന്നത്. കൊറോണ വൈറസ് മഹാമാരി കാരണം ചില ടൂർണമെന്‍റുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. പുതിയ സീസണിൽ 30 ലധികം ടൂർണമെന്‍റുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.