Thursday, November 14, 2024
LATEST NEWS

ഗൗതം അദാനിക്ക് തിരിച്ചടി; ലോക സമ്പന്നരുടെ പട്ടികയിൽ താഴേക്ക്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. അദാനി രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് സമ്പത്തിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ലൂയിസ് വിറ്റണിന്‍റെ സ്ഥാപകന്‍റെ ആസ്തി 11.54 ലക്ഷം കോടി രൂപയാണ്. 11.56 ലക്ഷം രൂപയാണ് ജെഫ് ബെസോസിന്‍റെ ആസ്തി.

ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി 5.7 ബില്യൺ ഡോളർ ഇടിഞ്ഞ് 10.97 ലക്ഷം കോടി രൂപയായി. ടെസ്ല സ്ഥാപകൻ എലോൺ മസ്ക് ലോകത്തിലെ ഏറ്റവും ധനികനാണ്. മസ്കിന്‍റെ ആസ്തി 21.52 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയിലെ തകർച്ചയാണ് അദാനിയുടെ തിരിച്ചടിക്ക് കാരണം.