Thursday, January 23, 2025
LATEST NEWSSPORTS

യു.എസ് ഓപ്പണില്‍ അനെറ്റ് കോണ്‍ടാവെയ്റ്റിനെ വീഴ്ത്തി സെറീന വില്യംസ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ അമേരിക്കയുടെ സെറീന വില്യംസ് വിജയിച്ചു. ലോക രണ്ടാം നമ്പർ താരം എസ്‌തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെ, പരാജയപ്പെടുത്തി സെറീന മൂന്നാം റൗണ്ടിലെത്തി.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീന വിജയിച്ചത്. സ്കോർ: 7-6, 2-6, 6-2. യുഎസ് ഓപ്പണിന് ശേഷം ടെന്നീസിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന സെറീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറ് തവണ ഓപ്പൺ കിരീടം നേടിയ യുഎസ് സെറീന മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോംല്യാനോവിച്ചിനെ നേരിടും.

പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വെദേവ്, നിക്ക് കിർഗിയോസ് എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ആർതർ റിൻഡർനെച്ചിനെയാണ് മെദ്‌വെദേവ് പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 7-5, 6-3. ഫ്രാൻസിന്‍റെ ബെഞ്ചമിൻ ബോൺസിയെയാണ് കിർഗിയോസ് തോൽപ്പിച്ചത്. നാൽ സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിർഗിയോസ് വിജയിച്ചത്. സ്കോർ: 7-6, 6-4, 4-6, 6-4.