Tuesday, December 17, 2024
TECHNOLOGY

അയച്ച സന്ദേശങ്ങൾ ഇനി എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചർ പരീക്ഷിച്ച് വാട്‌സാപ്പ്

അയയ്ക്കുന്ന സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. സന്ദേശങ്ങളിൽ പിഴവുകൾ വന്നാൽ തിരുത്താൻ ഈ സിസ്റ്റം നിങ്ങളെ അനുവദിക്കുന്നു. ഇതിനുപുറമെ, മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.

നിലവിൽ, വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചില ബീറ്റ ഉപഭോക്താക്കൾക്കി ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ പരിശോധന പൂർത്തിയായതിന് ശേഷം മാത്രമേ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകൂ.

ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ടെന്ന് വാബെറ്റ ഇൻഫോയാണ് കണ്ടെത്തിയത്. സന്ദേശങ്ങൾ ദീർഘനേരം അമർത്തുമ്പോൾ വരുന്ന വിവരങ്ങളും കോപ്പി ഓപ്ഷനുകളും സഹിതം എഡിറ്റ് ഓപ്ഷൻ ലഭ്യമാകും. ഇതിന്റെ സ്ക്രീൻഷോട്ടും വാബെറ്റ ഇൻഫോ പങ്കുവച്ചിട്ടുണ്ട്.