Friday, January 17, 2025
LATEST NEWS

എസ്ബിഐയുടെ വില്ലേജ് കണക്ടിന് തുടക്കമായി

തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും.

ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണബായി റെഡ്ഡിയാണ് നേതൃത്വം നൽകിയത്. വി സീതാരാമൻ, ശിവദാസ് ടി, ശേഷു ബാബു പല്ലെ എന്നിവർ വിവിധ മേഖലകളിൽ പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാ മേഖലകളിലെയും എസ്ബിഐ ജീവനക്കാരും പങ്കെടുക്കും.