അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിന് സൗദി നിരോധനം ഏർപ്പെടുത്തി
സൗദി : സൗദി പരിസ്ഥിതി, കാർഷിക മന്ത്രാലയം അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചു. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം. ഫിഷറീസ് അതോറിറ്റിയാണ് നിരോധനം പ്രഖ്യാപിച്ചത്.
ഗൾഫ് സഹകരണ കൗൺസിലുമായി സഹകരിച്ചാണ് നിരോധനം. ആറ് ജിസിസി രാജ്യങ്ങളും സമാനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങളുടെ പ്രജനനത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം ഡയറക്ടർ ജനറൽ അമർ അൽമുതൈരി പറഞ്ഞു.
നിരോധനം പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സുസ്ഥിരമായ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുകയും മത്സ്യബന്ധന വ്യവസായത്തെ ഉത്തേജിപ്പിക്കുകയും നല്ല ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.