Sunday, December 22, 2024
GULFLATEST NEWS

യുട്യൂബിനോട് സദാചാര ബോധത്തിന് ചേരാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞ് സൗദി

റിയാദ്: പൊതു സദാചാര ബോധത്തിനു നിരക്കാത്തതും അശ്ലീല സ്വഭാവമുള്ളതുമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യ യൂട്യൂബിനോട് ആവശ്യപ്പെട്ടു.

സാമൂഹികവും ഇസ്ലാമികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ എന്നിവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ഇത്തരം പ്രക്ഷേപണം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.