സൗദി അറേബ്യ പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസയുമായെത്തുന്നു
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
ദിരിയ പദ്ധതിക്ക് കീഴിൽ ബുജൈരി പ്രദേശം ഈ വർഷം തുറക്കുമെന്നും 2019 ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വിസയിൽ വരുന്നവർക്ക് നിയന്ത്രണങ്ങളില്ല.
2030 ഓടെ ടൂറിസം മേഖലയുടെ സംഭാവന രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനമായി ഉയർത്താൻ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.