Thursday, January 23, 2025
LATEST NEWSSPORTS

ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ സഞ്ജു

ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യ എ ടീമിനെ നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര ഈ മാസം 22ന് ആരംഭിക്കും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

സെപ്റ്റംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. സഞ്ജു ക്യാപ്റ്റനും ആന്ധ്രയുടെ കെ.എസ് ഭരത് വിക്കറ്റ് കീപ്പറുമാകും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശർദ്ദുൽ താക്കൂർ എന്നിവരും ടീമിലുണ്ട്.