Sunday, December 22, 2024
LATEST NEWSSPORTS

സിക്‌സടിച്ച് സഞ്ജു;സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹരാരെ: രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.

സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ കിടിലന്‍ ബാറ്റിങ്. 39 പന്തിൽ 43 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷർ പട്ടേൽ 6 റൺസുമായി പുറത്താകാതെ നിന്നു. 

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ കെഎൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.