Sunday, December 22, 2024
LATEST NEWSSPORTS

ടി20 ലോകകപ്പ് ടീമിൽ സഞ്ജു ഇടം നേടിയേക്കും

ന്യൂഡല്‍ഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ അംഗമായേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യാ കപ്പിനിടെ റിഷഭ് പന്തിന്‍റെ ബാറ്റിങും വിക്കറ്റ് കീപ്പിംഗും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 

ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന്‍റെ അവസാന ഓവറിൽ ഭാനുക രജപക്സെയെ റണ്ണൗട്ടാക്കാനുള്ള അവസരം റിഷഭ് പന്ത് പാഴാക്കിയിരുന്നു. ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനാൽ ടി20 ഫോർമാറ്റിൽ നിന്ന് പന്തിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.