Friday, January 17, 2025
LATEST NEWSSPORTS

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ കഴിവിനെ അവഹേളിക്കുന്നതാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയിലും ഒരു മത്സരം മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. ആ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഡാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.