Sunday, December 22, 2024
LATEST NEWSSPORTS

പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയ മിര്‍സ

ന്യൂഡല്‍ഹി: പരിക്കിനെ തുടർന്ന് സാനിയ മിർസ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി. കനേഡിയൻ ഓപ്പണിൽ കളിക്കുന്നതിനിടെയാണ് സാനിയയ്ക്ക് പരിക്കേറ്റത്.

“അത്ര നല്ല വാർത്തയുമായല്ല ഞാൻ വരുന്നത്. രണ്ടാഴ്ച മുമ്പ്, കാനഡ ഓപ്പണിൽ കളിക്കുന്നതിനിടെ, എന്‍റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. എന്നാൽ സ്കാൻ റിപ്പോർട്ട് വരുന്നതുവരെ പരിക്ക് ഇത്ര ഗുരുതരമാണെന്ന് ഞാൻ കരുതിയിരുന്നില്ല,” സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ഏതാനും ആഴ്ച കളിക്കാനാവില്ല. യുഎസ് ഓപ്പണില്‍ നിന്നും പിന്മാറുന്നു. ഈ പരിക്കെത്തിയ സമയം വളരെ മോശമാണ്. തന്റെ വിരമിക്കല്‍ പ്ലാനുകളിലും ഇതോടെ മാറ്റം വരും എന്നും താരം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്.