മലേഷ്യ ഓപ്പൺ സിംഗിൾസിൽ സൈന പുറത്ത്, സിന്ധുവിന് ജയം
ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും ദുഃഖവും. വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിൽ പി.വി. സിന്ധു ജയിച്ചപ്പോൾ സൈന നെഹ്‌വാൾ ആദ്യ മത്സരത്തിൽ തോറ്റു. പുരുഷ സിംഗിൾസിൽ പി കശ്യപും ആദ്യ റൗണ്ടിൽ വിജയിച്ചു.
ലോക പത്താം നമ്പർ താരമായ തായ്ലൻഡിന്റെ പൊൻപാവി ചോചുവോങ്ങിനെ 21-13, 21-17 എന്ന സ്കോറിനാണ് സിന്ധു തോൽപ്പിച്ചത്. അമേരിക്കയുടെ ഐറിസ് വാങ്ങിനോട് 11-21, 17-21 എന്ന സ്കോറിനാണ് സൈന നെഹ്‌വാൾ പരാജയപ്പെട്ടത്.