Sunday, December 22, 2024
LATEST NEWSSPORTS

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിൽ സൈന നേവാള്‍ പുറത്തായി

ടോക്യോ: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരം സൈന നേവാൾ പുറത്തായി. ലോക 12-ാം നമ്പർ താരമായ തായ്ലൻഡിന്‍റെ ബുസാനന്‍ ഒങ്ബാംരുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്.

ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 17-21, 21-16, 13-21 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിലെ വനിതാ സിംഗിൾസിൽ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു.

ഇടത് കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പി വി സിന്ധു ടൂർണമെന്‍റിൽ നിന്ന് പിൻമാറിയതോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ഏക മെഡൽ പ്രതീക്ഷയായിരുന്നു സൈന.