Friday, January 17, 2025
LATEST NEWSTECHNOLOGY

2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും

റഷ്യ: 2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും. പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ പ്രതിബദ്ധതകൾ 2024ൽ അവസാനിക്കുകയാണെങ്കിൽ ബഹിരാകാശ നിലയത്തിൽ പ്രവർത്തനം തുടരില്ലെന്ന് റഷ്യയുടെ ബഹിരാകാശ പരിപാടിക്ക് നേതൃത്വം നൽകുന്ന റോസ്കോസ്മോസ് എന്ന കമ്പനിയുടെ തലവൻ അറിയിച്ചു.

“തീർച്ചയായും, ഞങ്ങളുടെ പങ്കാളികളോടുള്ള എല്ലാ കടമകളും ഞങ്ങൾ നിറവേറ്റും, പക്ഷേ 2024 ന് ശേഷം ഈ സ്റ്റേഷൻ വിടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഈ സമയമാകുമ്പോഴേക്കും ഞങ്ങൾ റഷ്യൻ ഓർബിറ്റൽ സ്റ്റേഷൻ രൂപീകരിക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു,” റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു.