Thursday, May 15, 2025
LATEST NEWS

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 78 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞിരുന്നു.

വെള്ളിയാഴ്ച 77.84 എന്ന നിലയില്‍ നിന്ന് തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ താഴ്ന്ന് 78.14 എന്ന നിലയിലാണ് ആരംഭിച്ചത്.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ആരംഭം മുതൽ, വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോള തലത്തിൽ പണപ്പെരുപ്പം വർധിച്ചതും തുടർന്ന് വന്ന നിരക്ക് വർധനവും, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും വിപണി വ്യാപകമായതും തിരിച്ചടിയായി.