Friday, January 17, 2025
LATEST NEWS

മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ രൂപ

യുഎസ് ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ 79.7550 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം. എന്നാൽ ഇന്ന് ഇത് 79.3925 ആയി ഉയർന്നു. ജൂലൈ 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

യുഎസ് ഫെഡ് പലിശ നിരക്ക് 100 ബേസിസ് പോയിന്‍റ് ഉയർത്തുമെന്ന വിപണിയുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് 75 ബേസിസ് പോയിന്‍റ് വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാത്രമല്ല, ഈ ഉയർന്ന പലിശ നിരക്കുകൾ അധികകാലം നിലനിൽക്കില്ലെന്ന യുഎസ് ഫെഡിന്‍റെ വാദം വിപണികളെ ആശ്വസിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. 

ട്രഷറി വരുമാനത്തിൽ കുത്തനെയുള്ള പിൻവാങ്ങലിനിടെ ഡോളർ യെനിനെതിരെ ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതോടെ മിക്ക ഏഷ്യൻ കറൻസികളും ഡോളറിനെതിരെ ഉയർന്നു.