Saturday, January 18, 2025
LATEST NEWS

രൂപയ്ക്ക് ആശ്വാസം;വായ്പാ നയ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നേരത്തെ രൂപയുടെ മൂല്യം 81.95 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ രൂപയുടെ മൂല്യം ഇന്ന് 81.86 എന്ന നിരക്കിൽ നിന്ന് മെച്ചപ്പെട്ടു. അതേസമയം, റിസർവ് ബാങ്ക് വീണ്ടും വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5 ശതമാനമാണ് വർദ്ധിപ്പിച്ചത്.