Saturday, January 18, 2025
LATEST NEWSSPORTS

അണ്ടർ 20 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് രൂപാൾ

കാലി (കൊളംബിയ): കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒരേ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി.

51.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രൂപാൾ വെങ്കലം നേടിയത്. ബ്രിട്ടന്‍റെ യെമി മേരി ജോൺ 51.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ കെനിയയുടെ ഡമാരിസ് മുത്തുൻഗ 51.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി.